പൊന്നാനി ഹാർബറിൽ യുവതിയുടെ മൃതദേഹം: കൊലപാതകം ആണെന്ന് നിഗമനത്തിൽ പോലീസ്
പൊന്നാനി:ഹാർബറിൽ ദുരൂഹ സാഹചര്യത്തിൽ
യുവതിയുടെ മൃതദേഹം
കണ്ടെത്തി.പൊന്നാനിയിൽ സ്ഥിതി ചെയ്യുന്ന പുനർഗേഹം ഫ്ളാറ്റിൽ താമസിച്ചിരുന്ന മാറപ്പിന്റെ വീട്ടിൽ അയ്യൂബിന്റെ മകൾ
ഫാത്തിമ(23) യുടെ മൃതദേഹമാണ് പഴയ ജങ്കാർ ജെട്ടി യുടെ പടിഞ്ഞാറെ ഭാഗം കടപ്പുറത്ത് മണലിൽ കമിഴ്‌നു കിടക്കുന്ന നിലയിൽ
കണ്ടെത്തിയത്.ബുധനാഴ്‌ച രാവിലെ 9 മണിയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.തെരുവ് നായകൾ കടിച്ച് മുറിവേൽപ്പിച്ച രീതിയിൽ ആയിരുന്നു മൃതദേഹം. തിരൂർ
ഡിവൈഎസ്‌പി പൊന്നാനി സിഐ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ്.സ്ഥലത്ത് എത്തി. ഡോഗ് സ്ക്വഡും വിരലടയാള
വിദഗ്‌തരും ഫോറൻസിക് വിഭാഗവും സ്ഥലത്ത്
എത്തി പരിശോധന നടത്തി.കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം
തുടരുന്നത്.സംഭവത്തിന് ശേഷം യുവതിയുടെ
ഭർത്താവ് ഒളിവിലാണ്. മൊബൈൽ ഫോൺ
സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണെന്നും
ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ സ്ഥലത്ത് തന്നെ
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് അയക്കും.സംഭവത്തിൽ
കാണാതായ ഭർത്താവ് സിദ്ധികിനെ കണ്ടെത്താൻ പോലീസ് അന്വേഷണംആരംഭിച്ചു.