CHANGARAMKULAM
കല്ലുർമ്മ മഹാദേവ ക്ഷേത്രത്തിൽ തത്ത്വഹോമം തത്ത്വകലശപൂജ നടന്നു
ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെയും പുനഃപ്രതിഷ്ഠാ മഹോത്സവത്തിൻ്റെയും ഭാഗമായി അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ തത്ത്വഹോമം തത്ത്വകലശപൂജ തത്ത്വകലശാഭിഷേകം ബ്രഹ്മകലശപൂജ പരികലശപൂജ എന്നിവ ഗ്രഹശാന്തി ഹോമം,നവഗ്രഹ പൂജ എന്നിവ നടന്നു, ബ്രഹ്മകലശപൂജ കൊട്ടിയൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാമ്പ്രം രാജേഷ് നമ്പൂതിരി നിർവ്വഹിച്ചു, നവീകരണ കലശം നടക്കുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് മൂന്നു നേരവും ഭക്ഷണ സൗകര്യവും, വൈകീട്ട് കലാസന്ധ്യകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.