PONNANI
ഹർത്താൽ: പൊന്നാനിയിൽ ബസ് തടഞ്ഞ് പ്രതിഷേധം
പൊന്നാനി : നിധിൻ രാജ് ആക്ഷൻ കൗൺസിൽ കേരള ഹർത്താലിനോടനുബന്ധിച്ച് പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ബസുകൾ തടഞ്ഞു. ജില്ലാ കൺവീനർ മിനീഷ് എ.എൻ, ശ്രീനിവാസൻ പാഴൂർ, കൃഷ്ണൻ ചമ്രവട്ടം, കെ. ജി വിശ്വംഭരൻ, രാജേന്ദ്രൻ എ.വി, സി.പി കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.