CHANGARAMKULAM
ചങ്ങരംകുളം പള്ളിക്കര സ്വദേശി ആഫ്രിക്കയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
ചങ്ങരംകുളം : പള്ളിക്കര സ്വദേശിയായ യുവാവ് ആഫ്രിക്കയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പള്ളിക്കര ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന
ഫൈസൽ പൂക്കാട്ടിരി (43 )യാണ് ബുധനാഴ്ച്ച രാവിലെ ഹൃദയാഘാതം മൂലം ആഫ്രിക്കയിലെ മൊസാംബിക്കിൽ മരണപ്പെട്ടത്.
മാതാവ് :ഫാത്തിമ, ഭാര്യ :അനീസ.മക്കൾ : ഫെബിയ പർവിൻ,ലിത്ഫ പർവിൻ,മുഹമ്മദ് ആഖിബ്,ഹാദി അഹമ്മദ്.മരുമകൻ ജാവിദ് (ഖത്തർ) സഹോദരങ്ങൾ അബ്ദുൽ ഹക്കിം (ഏബിൾ ക്യൂർ മെഡിക്കൽ സെൻറർ ചങ്ങരംകുളം ) സാലിം (റാസൽഖൈമ )
തുടർനടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ നാട്ടിലെത്തും. ചൊവ്വാഴ്ച്ച രാവിലെ ആറു മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.