എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
പൊന്നാനി: എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കൺവെൻഷനും പുതിയ പ്രവർത്തകർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പുറങ്ങ് ബീവൂസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡൻറ് റാഫി പാലപ്പെട്ടിയുടെ അധ്യക്ഷതയിൽ എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ അനിവാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ് എസ്ഡിപിഐ നടത്തുന്നതെന്നും അതുകൊണ്ടാണ് രാജ്യത്താകമാനം പാർട്ടി വളർന്ന് വികസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പാർട്ടിയിലേക്ക് കടന്നുവന്ന ഇരുപതോളം യുവാക്കൾക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ചടങ്ങിൽ മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം, അലവി കെ ടി, ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് പാവിട്ടപ്പുറം സംസാരിച്ചു.
പരിപാടിയിൽ പൊന്നാനി മുനിസിപ്പൽ കൗൺസിലർ, എം മുത്തലിബ്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ നാസർ, മണ്ഡലം നേതാക്കളായ ഷഹീർ തണ്ണിത്തുറ, നസീർ പടിഞ്ഞാറ്റുമുറി, റിഷാബ്, ശിഹാബ് വെളിയങ്കോട്, ഫസൽ തടത്തിൽ, സുബൈർ ചങ്ങരംകുളം, അഫ്സൽ വെളിയംകോട്, കുഞ്ഞൻ ബാവ മാസ്റ്റർ,
കരീംആലങ്കോട്, തുടങ്ങിയവർ പങ്കെടുത്തു.