CHANGARAMKULAM
എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച് ജനറൽ ബോഡി യോഗം
ചങ്ങരംകുളം : സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് ജനറൽബോഡി യോഗം കോക്കൂർ മനാറുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. 2026 – 27 അധ്യയന വർഷത്തെ പ്രഥമ യോഗം കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ജന.സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡണ്ട് കെ പി എം ബശീർ സഖാഫി അധ്യക്ഷത വഹിച്ചു . വാർഷിക , സാമ്പത്തിക റിപ്പോർട്ടുകൾ വി പി അബ്ദുല്ലത്തീഫ് മുസ് ലിയാർ അവതരിപ്പിച്ചു. ഇസ്മാഈൽ ബാഖവി പ്രാർത്ഥന നടത്തി. അബ്ദുസലാം സഖാഫി,വി ശിഹാബുദ്ധീൻ മുസ് ലിയാർ, അഷറഫ് അൽ ഹസനി, സിദ്ധീഖ് അഹ്സനി, പി റഫീഖ്, അബ്ദുല്ല മദനി, സുഹൈൽ സഖാഫി, ഹാശിർ സഖാഫി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമസ്ത സെന്റിനറി കർമ പദ്ധതികൾ നടപ്പിൽ വരുത്താനും വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.