പെരുമ്പിലാവ് ബൈക്ക് അപകടം;ചാലിശ്ശേരി സ്വദേശിക്ക് ഗുരുതര പരുക്ക്
പെരുമ്പിലാവ് അറയ്ക്കൽ പാടത്തിനു സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിനു ഗുരുതര പരുക്ക്. ചാലിശ്ശേരി കുന്നത്തേരി കാക്കശ്ശേരി വീട്ടിൽ പ്രദീപിനാണ് പരിക്കേറ്റത്. ഇയാളെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക്ായി തൃശൂർ മെഡിക്കൽ കോളേജാശുപ്തിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണു സംഭവം. പാടത്തിനു സമീപം വിജനമായ സ്ഥലത്തു വീണു കിടന്നിരുന്ന ഇദ്ദേഹത്തെ സമീപവാസികളായ പള്ളിക്കര വീട്ടിൽ വിക്രം, അതുൽകൃഷ്ണ, നിച്ചു എന്നിവരാണു ആശുപത്രിയിൽ എത്തിച്ചത്.
പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അജ്ഞാത വാഹനം തട്ടിയതാണെന്നു സൂചനയുണ്ട്. തലയ്ക്ക് പരുക്കേറ്റ പ്രദീപ് 10 മിനിട്ടോളം വഴിയോരത്ത് കിടന്നെങ്കിലും ഹൈവേയിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങളൊന്നും രക്ഷയ്ക്ക് എത്തിയിരുന്നില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള പ്രദീപ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
