Local news
പെരുമ്പിലാവിൽ വൻ ഹാഷിഷ് വേട്ട; തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ
പെരുമ്പിലാവിൽ വൻ ഹാഷിഷ് വേട്ട, 800 ഗ്രാം ഹാഷിഷ് ഓയിലുമായി തമിഴ് നാട് സ്വദേശികളായമൂന്ന് യുവാക്കൾ പിടിയിൽ. ജോൺ ഡേവിഡ്, വിഘ്നേഷ്, വിജയ് എന്നിവരാണ് പിടിയിലായത് . പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. പോണ്ടിച്ചേരിയിൽ നിന്നും പെരുമ്പിലാവിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്നതാണ് ഇതെന്നാണ് പ്രാഥമികവിവരം. എക്സൈസ് ഇൻസ്പെക്ടർ സജീഷ് ടി.എ, പ്രിവന്റീവ് ഓഫീസർമാരായ വി എം ജബ്ബാർ , എൻ.ആർ രാജു, പി.പരമേശ്വരൻ , സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് സി.ബി. , ജയേഷ് എൻ.എൻ, ആനന്ദ് കെ.സി, നിധീഷ് കെ.സി., ബിബിൻ ചാക്കോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.