KUTTIPPURAMLocal news

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ” ‘പെപ് ടോക്ക്@ക്ലാസ്സ്‌റൂം’ പദ്ധതി ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2026 ജൂലൈ 23 വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും, ആശയവിനിമയശേഷി വികസിപ്പിക്കാനും, നേതൃപാടവം വളർത്താനും, പോസിറ്റീവ് മനോഭാവം രൂപപ്പെടുത്താനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഒ.കെ. സേതുമാധവൻ്റെ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി.എസ്. ബാബുരാജ് സ്വാഗതം ആശംസിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വി.എ, മുസ്തഫ , എസ്.എം.സി ചെയർമാൻ വി.ടി.അബ്ദുൾ റസാഖ് , മഞ്ചേരി എഫ്.എം അവതാരകൻ എം.വി.രവീന്ദ്രൻ ,വിജയഭേരി കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം എന്നിവർ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അഖില കൃഷ്ണ നന്ദി പറഞ്ഞ‍ു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button