AccidentKUTTIPPURAMLocal news

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു;ഒരാൾ മരിച്ചു; 37 പേർക്ക് പരിക്ക്

വൈ​ഷ്ണ​വ് 31 വയസ്

കു​റ്റി​പ്പു​റം:ദേ​ശീ​യ​പാ​ത​യി​ൽ കു​റ്റി​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 37 പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ ചെ​റു​കു​ള​ത്തൂ​ർ മാ​വ​ണ്ണൂ​ർ പ​ടി​ക്ക​ൽ വൈ​ഷ്ണ​വാ​ണ് (31) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ കു​റ്റി​പ്പു​റം കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട്ടു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ‘ഡി​ഫെ​ൻ​ഡ​ർ’ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ബ​സി​ന്റെ പി​റ​കു​വ​ശം വെ​ട്ടി​പ്പൊ​ളി​ച്ച് നാ​ട്ടു​കാ​രും പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​​ശ്യം ന​ടു​ക്കു​ന്ന​താ​ണ്.

ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണാ​ണ് വൈ​ഷ്ണ​വ് മ​രി​ച്ച​ത്. വൈ​ഷ്ണ​വി​ന്റെ സ​ഹോ​ദ​ര​ൻ വൈ​ശാ​ഖി​നും (33) പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ടൈ​ൽ​സ് ജോ​ലി​ക്കാ​ര​നാ​യ വൈ​ഷ്ണ​വ് സ​ഹോ​ദ​ര​നോ​ടൊ​പ്പം ദേ​വ​സ്വം ബോ​ർ​ഡി​ലെ പ​രീ​ക്ഷ​ക്ക് വേ​ണ്ടി തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കു​റ്റി​പ്പു​റ​ത്തെ​യും എ​ട​പ്പാ​ളി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​ക്ക​ലി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

ഇ​റ​ക്ക​ത്തി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്റെ ന​ടു​ഭാ​ഗം ര​ണ്ടാ​യി പി​ള​ർ​ന്നു. ഡി​വൈ​ഡ​റി​നോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ട യാ​ത്ര​ക്കാ​രി​ല്ലാ​ത്ത കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ബ​സി​ന് തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ബ​സി​ന്റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. സം​ഭ​വ സ​മ​യ​ത്ത് മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ബ​സി​ൽ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​ത് അ​പ​ക​ട​ത്തി​ന്റെ വ്യാ​പ്തി കു​റ​ച്ചു.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​ന്ന ബ​സ് പോ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് അ​പ​ക​ട​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ർ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി ഷ​ബീ​റി​നെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button