EDAPPAL

പുത്രകാമേഷ്ടി യാഗം:ആരോഗ്യ വകുപ്പിന്റെ സ്റ്റാൾ സിനിമ താരം മാമുക്കോയ ഉദ്ഘാടനം ചെയ്തു

എടപ്പാൾ :പെരുമ്പറമ്പ് ക്ഷേത്രത്തിൽ നടക്കുന്ന പുത്രകാമേഷ്ടി യാഗത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിൻറെ സ്റ്റാൾ സിനിമ താരം മാമുക്കോയ ഉദ്ഘാടനം ചെയ്തു. സിനിമാ നിർമാതാവ് ചട്ടിക്കൽ മാധവനും ചടങ്ങിൽ സന്നിഹിതനായിരുന്നു.ബ്ലോക്ക് ഹെൽത്ത് സൂപർ വൈസർ സി.ആർ ശിവ പ്രസാദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, ടി. ആൻഡ്രൂസ്, ടി.അരുൺ എന്നിവരും പുത്രകാമേഷ്ടിയാഗം കമ്മറ്റി ഭാരവാഹികളായ പി.എം.മനോജ് എമ്പ്രാതിരി പി.എം. പരമേശ്വരൻ നമ്പൂതിരി. കുറുങ്ങാട് വാസുദേവൻ, യു. വിശ്വനാഥൻ മാസ്റ്റർ, ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, ബഷീർ അണ്ണക്കംമ്പാട് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് സ്റ്റാളിൽ പ്രഥമ ശ്രിശ്രൂഷ,ബിപി, ഷുഗർ, പരിശോധന, വിവ ക്യാമ്പയിന്റെ ഭാഗമായി അനീമിയ സ്ക്രീനിംഗ്, ആരോഗ്യ ബോധവൽക്കരണം
എന്നിവ സമാപന ദിവസമായ ഫെബ്രുവരി 28 വരെ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button