EDAPPAL

ഉത്സവച്ചന്തയിൽ കച്ചവടം പൊടിപൊടിച്ച് കുട്ടിക്കച്ചവടക്കൂട്ടം

എടപ്പാള്‍ : ആനയും പഞ്ചവാദ്യവും ആര്‍പ്പുവിളികളുമില്ലാത്തിടത്ത് ഒരു ഉത്സവച്ചന്ത. ഉത്സവച്ചന്തയിൽ കച്ചവടത്തിന്റെ പൊടിപൂരവും. പോട്ടൂര്‍ മോഡേൺ ഹയർസെക്കന്ററി സ്കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥിക്കൂട്ടം നടത്തിയ ഉത്സവച്ചന്ത ഏറെ വര്‍ണ്ണാഭമായിരുന്നു. കളിപ്പാട്ടങ്ങള്‍, വളകള്‍, മാലകള്‍, മധുര പലഹാരങ്ങള്‍ അങ്ങനെ സാധാരണ ഉത്സവച്ചന്തകളിലുണ്ടാകുന്ന മിക്കതും ഇവിടെ കുട്ടിപ്പട്ടാളമൊരുക്കിയ ഉത്സവച്ചന്തയിലും ഉണ്ടായിരുന്നു. സ്കൂളിലെ എൽ.പി വിഭാഗം വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹകരണത്തോടെ ഉത്സവച്ചന്ത സംഘടിപ്പിച്ചത്. ഗണിത പഠനം അസ്വാദ്യകരവും വിജ്ഞാന പ്രദവുമാകുന്ന രീതിയില്‍ ആസൂത്രണം ചെയ്ത ഈ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് നാണയങ്ങളും കറൻസികളും ഉപയോഗിച്ചുള്ള ക്രയ വിക്രയങ്ങള്‍ മനസ്സിലാക്കി നല്‍കുകയെന്നതാണ് അധ്യാപകർ ലക്ഷ്യം വെച്ചത്. ക്രസന്റ് എജ്യുക്കേഷണൽ ട്രസ്റ്റ് ഡയറക്ടർ തുഫൈൽ മുഹമ്മദ്‌, മാനേജർ മൊയ്‌തുണ്ണി, സെക്രട്ടറി ഹംസ മൗലവി, പ്രിൻസിപ്പാൾ എ.വി സുഭാഷ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button