PUBLIC INFORMATION

പുതിയ അധ്യയന വര്‍ഷത്തിനായി ഒരുങ്ങി സ്കൂളുകള്‍: പ്രവേശനോത്സവം നാളെ

മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. ലക്ഷക്കണക്കിന് കുട്ടികള്‍ അവധിക്കാല ആഘോഷങ്ങള്‍ക്ക് ശേഷം നാളെ മുതല്‍ സ്കൂളുകളിലേക്ക്.ഈ വർഷത്തെ സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം നാളെ രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും.

പ്രവേശനോത്സവത്തിന്‍റെ ഭാഗമായി നാളെ രാവിലെ 8.30 മുതല്‍ വിദ്യാർഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. പ്രവേശന പരിപാടികള്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button