CHANGARAMKULAMLocal news

പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം സംഘടിപ്പിച്ചു

ചങ്ങരംകുളം:തന്റെ ഗ്രാമത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിന് ഒരു മികവാർന്ന വിദ്യാലയം നിർമ്മിച്ചു നൽകുകയും നാട്ടിലെ വിവിധ പൊതു സ്ഥാപനങ്ങൾക്കും സ്ഥലം വിട്ടുനൽകുകയും നാടിന്റെ വികസനത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത് മനുഷ്യ സമൂഹത്തിനാകെ മഹനീയ സേവനമാതൃക നൽകിയാണ് ഒരു നൂറ്റാണ്ടിലേറെക്കാലം ജീവിച്ച് പി. ചിത്രൻ നമ്പൂതിരിപ്പാട് നിര്യാതനായതെന്ന് മൂക്കുതല പി സി എൻ ജി എച്ച് എസ് എസ് പൂർവ്വ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച പി. ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.സംഘടനാ പ്രസിഡണ്ട് അടാട്ട് വാസുദേവൻ അധ്യക്ഷതവഹിച്ചു.സി.ശിവശങ്കരൻ മാസ്റ്റർ ,കെ.വി.ഉണ്ണികൃഷ്ണൻ മൂക്കുതല,മംഗലത്തേരി നാരായണൻ നമ്പൂതിരി,എം.എ.ലത്തീഫ്, വിജയൻ വാക്കേത്ത് ,കുഞ്ഞപ്പ പിടാവനൂർ, ടി. കൃഷ്ണൻ നായർ, പ്രേംകുമാർ കോട്ടപ്പാട്ട്,പി.കെ.അബ്ദുള്ളക്കുട്ടി, പി.സി.പ്രേമദാസ് , ടി.വി.ബാബു സലീം തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button