SPORTS

പി ആർ ശ്രീജേഷ് ഉൾപ്പടെ 11താരങ്ങൾക്ക് ഖേല്‍രത്ന നൽകാൻ ശുപാർശ.

ഒളിംപിക്സില്‍ മികവ് കാണിച്ച കായികതാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഖേല്‍രത്ന  പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്.

11 താരങ്ങളെ ഖേല്‍രത്ന പുരസ്കാരത്തിനായി ഈ വര്‍ഷം കേന്ദ്ര കായികമന്ത്രാലയം ശുപാര്‍ശ ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളി താരവും ഇന്ത്യ ഹോക്കിടീം കീപ്പറുമായ പി.ആര്‍.ശ്രീജേഷിന്റെ പേരും ഖേല്‍രത്ന പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്കാരത്തിനായും 35 പേരെ അര്‍ജ്ജുന അവാര്‍ഡിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി താരം കെ.സി.ലേഖയുടെ  പേര് ധ്യാന്‍ചന്ദ് പുരസ്കാരത്തിനായി നാമനി‍ര്‍ദേശം ചെയ്യപ്പെട്ടെന്നാണ് വിവരം.

ഒളിപിംക്സ് അത്ലറ്റിക്സില്‍ ഇന്ത്യയ്ക്കായി ആദ്യമായി വ്യക്തിഗത സ്വര്‍ണം നേടിയ നീരജ് ചോപ്ര മറ്റു മെഡല്‍ ജേതാക്കളായ ഗുസ്തി താരം രവി ദഹിയ , ബോക്സിംഗ് താരം ലൗവ്ലീന എന്നിവരെല്ലാം ഖേല്‍രത്ന പുരസ്കാരത്തിനായി ശുപാ‍ര്‍ശ ചെയ്യപ്പെട്ടു. ഫുട്ബോ‍ള്‍ താരം സുനില്‍ ഛേത്രി, പാരാ ബാഡ്മിന്‍്റണ്‍ താരം പ്രമോദ് ഭാ​ഗത്, അത്ലറ്റിക് സുമിത് അങ്കുല്‍, പാരാഷൂട്ടിം​ഗ് താരം അവാനി ലേഖര, പാരാബാഡ്മിന്‍്റണ്‍ താരം കൃഷ്ണന​ഗര്‍, പാരാഷൂട്ടിം​ഗ് താരം എം.നരവാള്‍ എന്നിവരും ഖേല്‍രത്ന പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരിലുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button