EDAPPAL

പാത ഫൗണ്ടേഷൻ;സി.യു.ഇ.ടി സൗജന്യ കോച്ചിംഗ് ക്ലാസ് ആരംഭിച്ചു

എടപ്പാൾ: പാത ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സൗജന്യ സി.യു.ഇ.ടി കോച്ചിംഗ് ക്ലാസ് ഇൻ ഫോക്കസ് പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ ഐ.എ.എസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പഠന പ്രവർത്തനങ്ങളിലെ ചെറിയ മാറ്റങ്ങൾ സ്ഥിരത പുലർത്തി കൊണ്ട് പോവാനായാൽ ജീവിതത്തിൽ വലിയ മികവ് പുലത്താനാവുമെന്ന് അവർ കുട്ടികളെ ഉദ്ബോധിപ്പിച്ചു. പാത ഫൗണ്ടേഷൻ്റെ കഴിഞ്ഞ വർഷത്തെ ക്യാമ്പിൽ പങ്കെടുത്ത നാല് വിദ്യാർഥികൾ നിലവിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പഠിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനങ്ങളും എ.ഐ ടൂളുകളും പരമാവധി ഉപയോപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. പഠനത്തിനായി ഉപയോഗിക്കുന്ന എ.ഐ ടൂളുകളെ കുറിച്ച് ഗൂഗിൾ ഫോർ എഡ്യൂക്കേഷൻ സർട്ടിഫൈഡ് ട്രയിനർ എം.വി അബ്‌ദുൾ ജലീൽ ക്ലാസ് നയിച്ചു. പാത ഫൗണ്ടേഷൻ സെക്രട്ടറി ഡോ:കെ.എൻ സക്കരിയ്യ അധ്യക്ഷത വഹിച്ചു. അഡ്വ.മുഹമ്മത് ഷാഫി കെ പി, ഡോ.ഹബീബുള്ള എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന കുറച്ച് പേർക്ക് കൂടി ഇതിൽ പങ്കെടുക്കാൻ അവസരമുള്ളതായി ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ളവർ താഴെ നല്കിയ നമ്പറിൽ ബന്ധപ്പെടുക. 9447676321

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button