EDAPPALLocal news

പാതയോരങ്ങളിൽ വെട്ടവും വെളിച്ചവും ഇല്ലാതെ പോലീസ്

ചങ്ങരംകുളം: ലോക് ഡൗണിൽ പാതയോരങ്ങളിൽ രാപ്പകലില്ലാതെ പരിശോധന ശക്തമാകുമ്പോഴും രാത്രി കാലങ്ങളിലെ വെളിച്ചക്കുറവ് യാത്രക്കാരെയും പോലീസിനേയും  വലയ്ക്കുന്നു. ചങ്ങരംകുളം ജംഗ്ഷനിലും താടിപ്പടിയിലുമാണ് വെളിച്ച കുറവിൽ പോലീസ് ജോലി ചെയ്ത് വരുന്നത്. കഴിഞ്ഞ ലോക് ഡൗണിൽ വഴിരികിലെ ഷോപ്പ് ഉടമകൾ ലൈറ്റ് സ്ഥാപിച്ച് നൽകിയിരുന്നു. എന്നാൽ ഇത്തവണ അത്തരത്തിലുള്ള സൗകര്യങ്ങൾ ആരും തന്നെ ഒരുക്കി നൽകിയിട്ടില്ല.
പലയിടത്തും മഴയിൽ നിന്ന് കേറി നിൽക്കാൻ ഇടമില്ലാത്ത സ്ഥലങ്ങളിലാണ് പരിശോധനകൾ.
ശക്തമായ മഴ തുടരുന്നതിനാൽ തന്നെ വൈദ്യുതി മുടക്കവും ഇവരെ കാര്യമായി ബാധിക്കുന്നുണ്ട്.
ചങ്ങരംകുളം ഹൈവയിലാകട്ടെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തതാണ് ടൗണിലെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരേയും അലട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button