EDAPPAL
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്ത് കുരുന്നുകൾ മാതൃകയായി..!!
എടപ്പാൾ :-ജവഹർ ബാൽ മഞ്ച് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനചാരണം സംഘടിപ്പിച്ചു. മാണുർ എ എം എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന ചടങ്ങ് കെപിസിസി അംഗം അഡ്വ എ എം രോഹിത് ഉത്ഘാടനം ചെയ്യ്തു. ബ്ലോക്ക് കോ കോർഡിനേറ്റർ കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു. സി രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ബഷീർ തുറയാറ്റിൽ,കെ രാജഗോപാൽ,പി മോഹനൻ,പ്രധാന അധ്യാപിക സന്ധ്യ ടീച്ചർ, സുജീഷ് നമ്പ്യാർ, ടി പി മോഹനൻ, ഹംസ കാവുങ്ങൽ, പ്രണവ് കോലത്ത്, ടി പി നാസർ, പി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.