MALAPPURAM

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്കൻ ജീവനൊടുക്കി

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിൽ ആക്കി തൂക്കി മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മോയിൻകുട്ടി വൈദ്യർ സ്മാരകസമിതി മുൻ സെക്രട്ടറി തൂങ്ങി മരിച്ചു. റസാക്ക് പഴം പൊറോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് മായുള്ള തർക്കമാണ് തൂങ്ങിമരണത്തിന്റെ കാരണമെന്ന് നാട്ടുകാർ പറയുന്നു.
സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു വിഷയം പരിഹരിക്കാൻ നിരവധിതവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി. മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറിയാണ് മരിച്ച റസാക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button