EDAPPALLocal news

പന്താവൂരിൽ ഹോസ്പിറ്റൽ വേസ്റ്റുമായി വന്ന മിനി ലോറി പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞു

അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

ചങ്ങരംകുളം: ഹോസ്പിറ്റൽ വേസ്റ്റുമായി വന്ന മിനി ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സുരക്ഷ കൈവരിയിലിടിച്ച് പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
കൊല്ലങ്കോട് വലിയചള്ള സ്വദേശി ശെല്‍വകുമാര്‍(47)എലപ്പുള്ളി തേനാരി സ്വദേശി വിജയകുമാര്‍(40)കഞ്ചിക്കോട് പനങ്കാട് സ്വദേശി സുനില്‍കുമാര്‍(42) എന്നിവര്‍ക്കാണ് പരിക്ക്.
ഇവരെ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല.
ചങ്ങരംകുളത്ത് നിന്ന് എടപ്പാളിലേക്കുള്ള യാത്രക്കിടയായിരുന്നു അപകടം. നാട്ടുകാരും പോലീസും ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് പ്രവർത്തരും ചേർന്ന് പരിക്ക് പറ്റിയ വരെ ഹോസ്പിറ്റലിലെത്തിച്ചു.
തൃശ്ശൂർ ചൂണ്ടൽ സംസ്ഥാനപാതയിൽ ചങ്ങരംകുളം പന്താവൂർ പാലത്തിന് സമീപത്ത് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button