EDAPPAL
പനമ്പാട് ഇലക്ട്രിസിറ്റി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
പനമ്പാട് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഇലക്ട്രിസിറ്റി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.
ഇലക്ട്രിസിറ്റി കരാർ തൊഴിലാളിയായ ആൽത്തറ സ്വദേശി പമ്പായിൽ പ്രജീഷ് (38) ആണ് മരിച്ചത്. പനമ്പാട് വെസ്റ്റ് മഠത്തിൽ സ്കൂളിന് സമീപം വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടം നടന്നത്.