KERALA

കോട്ടയത്ത് മകന്റെ മർദനത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം വൈക്കപ്രയാറിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു. വൈക്കപ്രയാർ സ്വദേശിമന്ദാകിനിയെയാണ് മകൻ ബൈജു കൊലപ്പെടുത്തിയത്. മർദിച്ച ശേഷം അമ്മയെ മകൻ തോട്ടിൽ ചവിട്ടി താഴ്ത്തുകയും ചെയ്തു. ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മന്ദാകിനിയെ മകൻ ബൈജു മർദിച്ചത്. സമീപത്തെ തോട്ടിൽ അമ്മയെ മകൻ ചിവിട്ടി താഴ്ത്തി. വാക്കത്തിയുമായി ഭീഷണി മുഴക്കിയതിനാൽ നാട്ടുകാർക്ക് പിടിച്ചുമാറ്റാനായില്ല. മന്ദാകിനിയെ ഉടൻ തന്നെ വൈക്കത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ബൈജുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ബൈജുവിനെ നാട്ടുകാരിൽ ഒരാൾ പിന്നിൽ നിന്നും പിടിച്ചു. ഇതിന് ശേഷമാണ് മന്ദാകിനിയെ വെള്ളത്തിൽ നിന്നും കരയ്ക്ക് കയറ്റിയത്. അമ്മയെ ബൈജു സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.. കസ്റ്റഡിയിൽ എടുത്ത ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ല പോലീസ് മേധാവി സംഭവ സ്ഥലത്ത് എത്തി അന്വേഷണത്തിന് നേതൃത്വം നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button