CHANGARAMKULAM

പച്ചക്കറി കൃഷിയിൽ മികച്ച വിജയവുമായി ആലംങ്കോട് തുളസി ദളം കുടുംബശ്രീ

ചങ്ങരംകുളം: പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് ആലംങ്കോട് തുളസി ദളം കുടുംബശ്രീ. ആലംങ്കോട് ഗ്രാമപഞ്ചായത്ത് 4-ാം വാർഡിൽ അറ്റെപാടത്ത് ഒരേക്കറിൽ നടത്തിയ കൃഷിയിലാണ് മികച്ച വിളവ് ലഭിച്ചത്.

കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിടത്തിലേക്ക്

പദ്ധതി പ്രകാരമാണ് പച്ചക്കറി കൃഷി

നടത്തിയതെന്നും കൃഷിഭവൻ

പിന്തുണയേകിയെന്നും കൃഷിടത്തിൽ വന്ന് ആളുകൾ പച്ചക്കറികൾ വാങ്ങിയത് കൂടുതൽ പ്രചോദനം

നൽകുന്നതായും കർഷകർ പറഞ്ഞു.

വെള്ളരി, കുമ്പളം, കയപ്പക്ക, പയർ, വെണ്ട, തക്കാളി, മത്തൻ, പടവലം തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. പാകമായ പച്ചക്കറിയുടെ വിളവെടുപ്പ് വാർഡ് മെമ്പർ സി.കെ പ്രകാശന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തി. കൃഷി അസിസ്റ്റന്റ് വിജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ഷമീല ഉമ്മർ, കുടുംബശ്രീ അംഗങ്ങളായ രതി, പ്രീയ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button