Local newsPONNANI

സുബ്ഹി ബാങ്ക് വിളിക്കാൻ പള്ളിയിലേക്കുള്ള യാത്ര; ചരക്ക് ലോറിയിടിച്ച് പള്ളിയിലെ ജീവനക്കാരൻ മരിച്ചു

ചമ്രവട്ടത്ത് നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. പൊന്നാനി പള്ളിയിലെ ജീവനക്കാരൻ കൈമലശ്ശേരി സ്വദേശി സഫ്വാൻ സഅദ് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ സുബ്ഹി ബാങ്ക് വിളിക്കുന്നതിന് വേണ്ടി പൊന്നാനിയിലേക്ക് പോകുംവഴിയാണ് അപകടം. ചമ്രവട്ടത്ത് വെച്ച് ചരക്ക് ലോറി ഇടിക്കുകയായിരുന്നു. കൈമലശ്ശേരി മാത്തൂര് വളപ്പിൽ സ്വദേശി മമ്മി എന്നിവരുടെ മകനാണ് സഫ്‌വാൻ. 24 വയസായിരുന്നു. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button