CHANGARAMKULAMLocal news
നിപ്പയുടെ രണ്ടാം വരവ് ആശങ്ക പരത്തുമ്പോള്‍ ഒരു പ്രദേശത്തെ ഭീതിയിലാഴ്ത്തുകയാണ് മലപ്പുറം ചങ്ങരംകുളത്തെ ഒരുകൂട്ടം വവ്വാലുകള്‍
ചങ്ങരംകുളം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്താണ് ആയിരക്കണക്കിന് വവ്വാലുകള്‍ പ്രദേശവാസികളുടെ ഉറക്കം കളയുന്നത്
ചങ്ങരംകുളം: നിപ്പാ വൈറസ് പരത്തുന്നത് വവ്വാലുകൾ ആണെന്ന
വാർത്തകൾ പരക്കുന്നതിനിടയിൽ ആശങ്കപരത്തി ചങ്ങരംകുളം നന്നംമുക്കിൽ വവ്വാൽ കൂട്ടം. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള ഒഴിഞ്ഞ പറമ്പിലെ മരങ്ങളിലാണ് വ്യാപകമായി വവ്വാലുകൾ തമ്പടിച്ചിരിക്കുന്നത്. പുലർച്ചെ എത്തുന്ന വവ്വാലുകൾ വൈകുന്നേരം വരെയാണ് മരങ്ങളിൽ തൂങ്ങിക്കിടക്കുന്നത്. ഭീതിപ്പെടുത്തുന്ന സാഹചര്യത്തിൽ നൂറുകണക്കിന് വവ്വാലുകളെ ഭയന്ന് വീടുകളിലെ കിണറുകൾ ഷീറ്റ് കൊണ്ടു മറച്ചും വഴിമാറിയ മാണ് ആളുകൾ കടന്നു പോകുന്നത്. നിരവധിതവണ പടക്കം പൊട്ടിച്ചും മരച്ചില്ലകൾ വെട്ടിമാറ്റിയും സ്ഥലം ഉടമയും ഇവയെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
