നാല് ഭാര്യമാർ ഉള്ളയാൾ വളർത്തു മൃഗങ്ങളെ അടക്കം ഉപേക്ഷിച്ച് നാലാം ഭാര്യക്കൊപ്പം മുങ്ങിയത് മൂന്നാം ഭാര്യയുടെ സ്വർണവും പണവും കൊണ്ട്; കുതിരകൾ അടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് തുണയായത് സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവർ..!
മലപ്പുറം: നാല് ഭാര്യമാർ ഉള്ളയാൾ വളർത്തു മൃഗങ്ങളെ അടക്കം ഉപേക്ഷിച്ച് നാലാം ഭാര്യക്കൊപ്പം മുങ്ങിയത് മൂന്നാം ഭാര്യയുടെ സ്വർണവും പണവും കൊണ്ട്; കുതിരകൾ അടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് തുണയായത് സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവർ.ഉടമയും കുടുംബവും മുങ്ങിയതിനെ തുടര്‍ന്ന് പട്ടിണിയിലായ പക്ഷിമൃഗാദികള്‍ക്ക് കാരുണ്യഹസ്തവുമായി എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ്. പെരിന്തല്‍മണ്ണ താഴേക്കോട് പഞ്ചായത്തില്‍ താമസിക്കുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് വളര്‍ത്തുജീവികളെ ഉപേക്ഷിച്ച് മുങ്ങിയത്. ഇയാള്‍ നിരവധി കേസുകളില്‍പെട്ടയാളാണ്. നാല് ഭാര്യമാരുള്ള ഇയാള്‍ മൂന്നാം ഭാര്യയുടെ കാര്‍, പണം, സമ്പാദ്യങ്ങള്‍ എന്നിവയുമായി മറ്റൊരു ഭാര്യയോടൊത്താണ് മുങ്ങിയത്.
പെണ്‍കുതിരയും കുഞ്ഞും, മൂന്ന് നായ്ക്കള്‍, കാടപക്ഷികള്‍, ലൗ ബേര്‍ഡ്സ്, കാളക്കുട്ടി എന്നിവയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവ അഞ്ചുദിവസമായി പട്ടിണിയിലായിരുന്നു. വിവരമറിഞ്ഞ് എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് അംഗങ്ങള്‍ താഴേക്കോട്ടത്തെി വിശന്ന് വലഞ്ഞ ജീവികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസിന്റെ അനുമതിയോടെ പക്ഷി മൃഗാദികളെ എടക്കരയിലെ മൃഗസ്നേഹിയായ ആനന്ദിന്റെ വീട്ടിലത്തെിച്ചു. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ചീഫ് വെറ്ററിനറി സര്‍ജന്റെ നിര്‍ദേശ പ്രകാരം ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും പൊതുപ്രവര്‍ത്തകയും ഹ്യൂമണ്‍ സൊസൈറ്റി ഇന്ററര്‍നാഷനല്‍ പ്രവര്‍ത്തകയുമായ സാലി കണ്ണനും സ്ഥലത്തെത്തിയിരുന്നു.