KERALA
നരബലി നടത്തിയ ദുർമന്ത്രവാദി ഭഗവൽ ഫെയ്സ്ബുക്കിൽ മലയാള ഹൈകു കവി
നരബലി നടത്തിയ ദുർമന്ത്രവാദി ഭഗവൽ ഫെയ്സ്ബുക്കിൽ മലയാള ഹൈകു കവി
മന്ത്രവാദത്തിനായി കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ പിടിയിലായ ഭഗവൽ സിംഗ് ഫെയ്സ്ബുക്കിലെ മലയാള ഹൈകു കവിതയെഴുതുന്നയാൾ. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതി നൽകിയ മൊഴി.
സെപ്തംബർ 26നാണ് കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയെ കാണാതാവുന്നത്. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. സെപ്തംബർ 26ന് ശേഷവും ഭഗവൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി ഹൈകു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വരി മാത്രമുള്ള ചെറിയ പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്.