CHANGARAMKULAM

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അത് ലോസ് 2022 എം.ടി.എസ്.യു.പി സ്കൂൾ അയിനിച്ചോടിൽ നടന്നു

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അത് ലോസ് 2022 എം.ടി.എസ്, യു.പി സ്കൂൾ അയിനിച്ചോടിൽ നടന്നു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,സി.ഐ.ബഷീർ ചിറക്കൽ, സംസ്ഥാന പവർലിഫ്റ്റിങ്ങ് ചാമ്പ്യൻ പ്രാർത്ഥന എന്നിവർ വിശിഷ്ടാതിഥികളും നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.എൽ.പി.വിഭാഗത്തിൽ ജി.എൽ.പി.സ്കൂൾ മൂക്കുതല ഒന്നാം സ്ഥാനവും ഗ്രാമോദ്ധാരണ സഹകരണ സംഘം എ എൽ പി.സ്കൂൾ നന്നംമുക്ക് രണ്ടാംസ്ഥാനവും ജി.എൽ.പി.സ്കൂൾ വടക്കും മുറി മൂന്നാം സ്ഥാനവും നേടി.യു.പി. വിഭാഗത്തിൽ എം.ടി.എസ്.യു.പി.സ്കൂൾ ഒന്നാം സ്ഥാനവും പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ യു.പി വിഭാഗം രണ്ടാം സ്ഥാനവും എസ്.എസ്.എം.യു.പി.സ്കൂൾ വടക്കുംമുറി മൂന്നാം സ്ഥാനവും നേടി.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ ട്രോഫികൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button