നഗരസഭാ കാര്യാലയങ്ങളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന
May 19, 2023
സംസ്ഥാനത്തെ നഗരസഭകളിലെ മരാമത്ത്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. പൊതുജന അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ 11 മണി മുതൽ ‘ഓപ്പറേഷൻ ക്ലീൻ കോർപ്പ്’ എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത സോണൽ ഓഫീസുകളിലും ആണ് മിന്നൽ പരിശോധന നടത്തുന്നത്. കോർപ്പറേഷനുകളിലെ മരാമത്ത് വിഭാഗത്തിന്റെ കീഴിൽ ഏജന്റ്മാർ ഇടനിലക്കാരായ അപേക്ഷകളിൽ മാത്രം ദുരിതഗതിയിൽ കെട്ടിട നിർമ്മാണ പെർമിറ്റും ഒക്യുപൻസി സർട്ടിഫിക്കറ്റുകളും നൽകുന്നതായും അല്ലാത്തവയിൽ ചില ഉദ്യോഗസ്ഥർ അകാരണമായി കാലതാമസം വരുത്തുന്നതായും നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ചില കോർപ്പറേഷനുകളിലെ റവന്യൂ വിഭാഗത്തിന് കീഴിൽ വിതരണം നടത്തുന്ന സ്കോളർഷിപ്പുകളും ക്ഷേമ പദ്ധതികളും ചില അനർഹർ കൈപ്പറ്റുന്നതായും കെട്ടിടനികുതി പിരിച്ചെടുക്കുന്നതിൽ അപാകതകൾ ഉള്ളതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു