EDAPPAL
ധീരജിന്റെ കൊലപാതകം :എസ്എഫ്ഐ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ: ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽപ്രതിഷേധ പ്രകടനം നടത്തി.അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി പോലീസ് അകമ്പടി സ്വീകരിച്ചു. പ്രകടനത്തിന് ഏരിയാ സെക്രട്ടറി ജാസിർ പന്താവൂർ നേതൃത്വം നൽകി.കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടന്നു.
