CHANGARAMKULAM

ദേശീയ സംസ്ഥാന തലങ്ങളിൽ പാരാ സ്വിമ്മിങ്ങിൽ സ്വർണ്ണം നേടിയവർക്ക് സ്വീകരണം നൽകി

ചങ്ങരംകുളം: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ദേശീയ സംസ്ഥാന തലങ്ങളിൽ പാരാ സ്വിമ്മിങ്ങിൽ സ്വർണ്ണം നേടിയവർക്ക് സ്വീകരണം നൽകി.ജില്ലയിൽ നിന്ന് അഭിമാന വിജയം നേടിയവർക്ക് എകെ ഡബ്ളിയു ആർ എഫ് മലപ്പുറം ജില്ലാ കമ്മിറ്റി യും പൊന്നാനി താലൂക്ക് കമ്മിറ്റിയും ചേർന്ന് നൽകുന്ന സ്വീകരണ പരിപാടികളുടെ ഭാഗമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റും,കാരുണ്യം പാലിയേറ്റീവ് കെയറും ചേർന്ന് ചങ്ങരംകുളം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം ഒരുക്കിയത്.പാരാസ്വിമ്മിങ്ങ് ദേശീയ തലത്തിൽ സ്വർണ്ണം നേടിയ പാണ്ടിക്കാട് സ്വദേശി സാദിക്ക്,സംസ്ഥാന തലത്തിൽ സ്വർണ്ണം നേടിയ പൊന്നാനി സ്വദേശി മൻസൂർ,തവനൂർ സ്വദേശി സജി എന്നിവർക്കാണ് സ്വീകരണം നൽകിയത്.വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പുരസ്കാരം സമ്മാനിച്ചു.ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ഭാരവാഹികൾ പൊന്നാട അണിയിച്ച് അനുമോദിച്ചു.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പിപി ഖാലിദ്,പഞ്ചായത്ത് അംഗങ്ങൾ മറ്റു വ്യാപാരി നേതാക്കൾ,കാരുണ്യം പാലിയേറ്റീവ് കെയർ ഭാരവാഹികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button