CHANGARAMKULAM

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണം നേടിയ യാസറിനെ അനുമോദിച്ചു

ചങ്ങരംകുളം :ഹിമാചൽ പ്രദേശിൽ വച്ച് നടന്ന ഏഴാമത് മാസ്റ്റേഴ്സ് നാഷണൽ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിനു വേണ്ടി മത്സരിച്ച് സ്വർണ്ണമെഡൽ നേടിയ ചങ്ങരംകുളം ഐ ലൈക്‌ ക്ലബ്‌ പരിശീലകനായ എൻ വി യാസറിനെ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട് പി പി ഖാലിദ് ഉദ്ഘാടനം ചെയ്തു, ഗീത മോഹൻ അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഒ മൊയ്‌ദുണ്ണി, യൂത്ത് വിങ് പ്രസിഡണ്ട് വി കെ എം നൗഷാദ്, ട്രെയിനർമാരായ ലാൽ, ഭാഗ്യലക്ഷ്മി, റാഷിക്ക് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button