EDAPPALLocal news

സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ഡേ കെയർ പുനരാരംഭിച്ചു

എടപ്പാൾ: വട്ടംകുളം കാലടി പഞ്ചായത്തുകളിലെ പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ പാരാപ്ലീജിയ രോഗികൾക്ക് കഴിഞ്ഞ ഒന്നര വർഷമായി കൊറോണ വ്യാപനം മൂലം മുടങ്ങിക്കിടന്നിരുന്ന ഡേ കെയർ പുനരാരംഭിച്ചു. സാന്ത്വനം പാലിറ്റി ക്ലിനിക്കിലെ കുട്ടികളുടെ കൂട്ടായ്മയായ മിഴിവ് സാന്ത്വനം സിപ്പ് വിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്.ശിശു ദിനത്തിൽ നടന്ന പരിപാടി രോഗികൾ ബാല്യകാല ഓർമ്മകൾ പങ്കു വെച്ചു. കച്ചേരി സ്പാരോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം ഉണ്ടായി. തുടർന്ന്
അമ്പിളി കലാസമിതിയുടെ ഗാനമേളയും നടന്നു. എസ് ഐ പി യുടെ പ്രവർത്തനത്തെക്കുറിച്ച് വളണ്ടിയർ ജംഷീദ സംസാരിച്ചു. സാന്ത്വനം സെക്രട്ടറി ഇ എസ് സുകുമാരൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button