GULF

ദുബായിൽ മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി

എല്ലാ ലഹരിപാനീയങ്ങളുടെയും 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയും വ്യക്തിഗത മദ്യ ലൈസൻസ് ഫീസും ദുബായ് ഒഴിവാക്കി. ഒരു വർഷത്തേക്കാണ് നിർത്തിവയ്ക്കുന്നത്. തീരുമാനം 2023 ജനുവരി 1 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ലഹരിപാനീയങ്ങളുടെ വില കുറഞ്ഞു.

ലഹരിപാനീയങ്ങൾ നിയമപരമായി വാങ്ങാൻ അർഹതയുള്ളവർക്ക് വ്യക്തിഗത മദ്യ ലൈസൻസുകൾ സൗജന്യമായി ലഭിക്കും. അപേക്ഷിക്കാൻ സാധുവായ എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ വിനോദസഞ്ചാരികൾക്ക് പാസ്‌പോർട്ട് ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button