CHANGARAMKULAM

സാഹോദര്യ പദയാത്രക്ക് മലപ്പുറം ജില്ല അതിർത്തിയിൽ ഉജ്ജ്വല വരവേൽപ്പ്

ചങ്ങരംകുളം: നാടിൻ്റെ നന്മയ്ക്ക് നാം ഒന്നാകണം എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രക്ക് മലപ്പുറം ജില്ലയിലേക്കും പൊന്നാനി മണ്ഡലത്തിലേക്കും ആവേശോജ്ജ്വലമായ വരവേൽപ്.

ജില്ല അതിർത്തിയായ വളയംകുളത്ത് നടത്തിയ സ്നേഹവിരുന്നിൽ രാഷ്ട്രീയ, മത, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ. ഷഫീർ ഷാ അധ്യക്ഷത വഹിച്ചു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. മുജീബ് കോക്കൂർ, പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, ഹമീദ് പാവിട്ടപ്പുറം, അലി തറയിൽ, റിട്ട. കേണൽ ഡോ. സലിം മാനംകണ്ടത്ത്, റഷീദ് കൈതവളപ്പിൽ, ഹമീദ് പള്ളിയറക്കൽ,
മുസ്തഫ, കെ.വി. മുഹമ്മദ് മൗലവി തുടങ്ങിയവർ വരവേൽപ് യോഗത്തിൽ പ്രസംഗിച്ചു. ആലങ്കോട് പഞ്ചായത്ത് നേതാക്കൾ ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, സീനത്ത് കോക്കൂർ, സലിം പുത്തൻപുരക്കൽ, റുക്സാന ഇർഷാദ്, അബ്ദുട്ടി വളയംകുളം, സി.പി. ഫൈസൽ, തുടങ്ങിയവർ സ്വീകരണം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button