കാലടിഗ്രാമ പഞ്ചായത്ത് 15 വാർഡ് പോത്തന്നൂർ ജുമാ മസ്ജിദ് നെയ്തല്ലൂർ റോഡിന്റെ ഉദ്ഘാടനം നടന്നു.
കാലടിഗ്രാമ പഞ്ചായത്ത് 15 വാർഡ് പോത്തന്നൂർ ജുമാ മസ്ജിദ് നെയ്തല്ലൂർ റോഡിന്റെ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജി ബാബു നിർവഹിച്ചു.പ്രദേശത്തെ ജനങ്ങളെ യാത്ര ദുരിതത്തിലാക്കിയപോത്തനൂർ റോഡ് നിർമാണം പൂർത്തിയായി. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പർ കൂടി ആയ ശ്രീമതി ബൽകീസ് കൊരണപ്പെറ്റ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനകീയ റോഡ് കമ്മിറ്റിയുടെ ചെയർമാൻ ആയ കെ.കുഞ്ഞാപ്പ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ് കാലടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ, വാർഡ് മെമ്പർ അബ്ദുൽ ഗഫൂർ ആസൂത്രണ സമിതി ചെയർമാൻ നൗഫൽ സി തണ്ടിലം മുഖ്യാതിഥികളായി.പള്ളി കമ്മിറ്റി പ്രതിനിധി ബഷീർ ഹാജി, അമ്പലകമ്മിറ്റി പ്രതിനിധി വാസുദേവൻ നമ്പൂതിരി, കെ.മുഹമ്മദ്,സി.വി അലി, സവാദ് കെ, സി.കെ ഹുസൈൻ, എൻ.നിഷാദ്, പി.പി.മുഹമ്മദ്, Dr: മുഷ്താഖ്, Dr: റാഷിദ്, എം.വി മുഹമ്മദ് കുട്ടി, എം.വി സൈനുദ്ധീൻ, കെ.മുഹമ്മദുണ്ണി, എൻ. അനിൽവാസ്, എ.കെ മുസ്തഫ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കെ.കൃഷ്ണൻ കുട്ടി നന്ദി പറഞ്ഞു.