തെരുവ് വിളക്കുകൾ കത്തുന്നില്ല,റോഡുകളും തകർന്നു ആലംകോട് പഞ്ചായത്തിനെതിരെ യൂത്ത് കോൺഗ്രസ് സമരത്തിന്
ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിനകത്ത് തകർന്ന റോഡുകളും പ്രവർത്തന രഹിതമായ തെരുവ് വിളക്കുകളും നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി സമരപരിപാടികൾക്ക് ഒരുങ്ങുന്നു.പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്നും മാസങ്ങളായി പലയിടത്തും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും കരാറുകാരൻ പോലും ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.പഞ്ചായത്തിൽ നടന്ന വികസന സെമിനാറും,ഗ്രാമസഭകളും കാര്യക്ഷമത ഇല്ലാതെ വെറും പ്രഹസനമായി മാറിയെന്നും ഇരട്ട വീടുകൾ ഒറ്റ വീടാകുന്ന പദ്ധതിക്ക് പഞ്ചായത്തിലാകെ 5 ലക്ഷം മാത്രമേ വകയിരിത്തിയുള്ളുവെന്നും
പഞ്ചായത്തിന് മുന്നിലെ പൊതു കിണർ ഭരണ സമിതിയുടെ ആശാസ്ത്രീയ ഇടപെടൽ മൂലം പൊതുജനങ്ങൾക് ഭീഷണിയായിരിക്കുകയാണെന്നും പഞ്ചായത്തിലെ പല വാർഡുകളിലും റോഡുകൾക്ക് വെച്ച ഫണ്ട് പോലും നഷ്ടപെട്ട് പൊകുന്ന സ്ഥിതിയാണെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യൂത്ത് കോൺഗ്രസ്സ് അലംകോട് മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗത്തിൽ രജി ഒതളൂർ, സുഹൈർ എറവറാംകുന്ന്, അംഷിദ് കാളാച്ചാൽ, അബുതാഹിർ കോക്കൂര് എന്നിവർ സംസാരിച്ചു.