EDAPPALLocal news

എടപ്പാൾ ഹോസ്പിറ്റലിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു

എടപ്പാൾ: ലോക പക്ഷാഘാത ദിനത്തിൽ എടപ്പാൾ ഹോസ്പിറ്റലിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു. ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ. കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകും.
വർദ്ധിച്ചു വരുന്ന പക്ഷാഘാത അസുഖങ്ങൾക്ക് പെട്ടെന്നുതന്നെ ചികിത്സ ലഭ്യമാകും. 40 കിലോമീറ്ററിനുള്ളിലെ രോഗികൾക്ക് ഇത് സഹായകരമാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 50 പേർക്ക് സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി. ന്യൂറോളജിസ്റ്റ് ഡോ. രോഹിത് ശശിധരൻ നേതൃത്വം നൽകി. എം.ഡി. ചിതാഗോപിനാഥ്, ഡോ. പി.എം. വിശ്വനാഥൻ, ഗോകുൽ ഗോപിനാഥ്, ഡോ. ജാവീദ്, ഡോ. രോഹിത്, ഡോ. രാകേഷ്, ഡോ. ഹക്കീം, ആത്മജൻ പള്ളിപ്പാട്, ദേവരാജൻ, ജ്യോതി ബാലകൃഷ്ണൻ, വത്സല പിഷാരടി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button