Local newsVELIYAMKODE
തീരദേശ സമരസംഗമവുമായി മുസ്ലിംലീഗ്;തീരസഭകൾക്ക് വെളിയങ്കോട് തുടക്കമായി
മുസ്ലിംലീഗ് പൊന്നാനി മണ്ഡലം പ്രസിഡൻറ് പി.പി. യൂസഫലി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി.എം. യൂസഫ്, മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം അഹമ്മദ് ബാഫഖി തങ്ങൾ, കൗൺസിലർമാരായ ടി.പി. മുഹമ്മദ്, ടി.കെ. അബ്ദുൽഗഫൂർ, മണ്ഡലം ഭാരവാഹികളായ ടി.എ. മജീദ്, ഷമീർ ഇടിയാട്ടേൽ, കുഞ്ഞുമുഹമ്മദ് കടവനാട്, ആർ.കെ. റസാഖ്, കെ.കെ. ബീരാൻകുട്ടി, മഹമൂദ് കടമ്പാളത്ത്, എൻ.പി. മൊയ്തുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പെരുമ്പടപ്പ്, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലെയും തീരദേശത്താണ് തീരസഭകൾ ചേരുന്നത്.