Local newsMALAPPURAM
തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപ്പിടുത്തം ;ലക്ഷങ്ങളുടെ നാശനഷ്ടം
തിരൂർ: ആയിരത്തോളം വ്യാപാര കേന്ദ്രങ്ങൾ
പ്രവർത്തിക്കുന്ന തിരൂർ ഗൾഫ് ബസാറിൽ വൻ തീപ്പിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അഞ്ച്മൊബൈൽ കൗണ്ടറുകൾ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. എട്ട് കൗണ്ടറുകൾ ഭാഗികമായും
കത്തി നശിച്ചു.ഒരു കോടി രൂപയ്ക്ക് മുകളിൽനഷ്ടം ഉണ്ടായതായി പ്രാഥമികനിഗമനം, തിരൂരിൽ നിന്നുംപൊന്നാനിയിൽ നിന്നുംഫയർഫോഴ്സിന്റെ രണ്ട്തിയൂണിറ്റുകളും താനൂർഫയർഫോഴ്സിൽ നിന്ന് ഒരുയൂണിറ്റും ഫയർ എൻജിനുകൾഎത്തിയാണ് തീ അണച്ചത്.തീയണക്കാൻ ഏറെ സമയമെടുത്തു.കടകളുടെ അകത്താണ് തീപ്പിടുത്തമുണ്ടായത്.