തിരൂർ
തിരൂർ ഗൾഫ് മാർക്കറ്റിൽ അഗ്നിബാധ, ഫയർഫോഴ്സ് രംഗത്ത്.
തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ. തിരൂരിലെ ബസ് സ്റ്റാൻഡിൽ ഗൾഫ് മാർക്കറ്റിനോട് ചേർന്ന് രാജാറാം ഫാൻസി സ്റ്റോറിനുള്ളിലാണ് അഗ്നിബാധ കണ്ടെത്തിയത്. ബസ്റ്റാൻഡ് പരിസരവും കടകളും പുകമറയാൽ ഒന്നും തിരിച്ചറിയാത്ത വിധം മൂടപ്പെട്ട കിടക്കുന്നു. ഫയർഫോഴ്സ് രംഗത്ത് എത്തിയിട്ടുണ്ട്. അഗ്നിബാധ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.