തിന്മകളെ നന്മകൾ കൊണ്ട് അതിജയിക്കണം: സിദ്ധീഖ് മൗലവി അയിലക്കാട്
April 30, 2023
എടപ്പാൾ: തിന്മകളെ നന്മകൾ കൊണ്ട് അതിജയിക്കണമെന്ന ഖുർആനിക സന്ദേശവും മറ്റു ഉദാത്ത മൂല്യങ്ങളും കുരുന്നു മനസ്സുകളിൽ കരുപ്പിടിപ്പിക്കുക എന്ന ത്യാഗോജ്ജ്വല യജ്ഞമാണ് മദ്റസാ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള മദ്റസാ അധ്യാപക ക്ഷേമനിധി ബോർഡംഗം സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. ഫത്ഹേ മുബാറക്ക് എന്ന പേരിൽ മദ്റസാ വിദ്യാരംഭ പരിപാടി കോലൊളമ്പ് ഇസ്ലാമിയ മദ്റസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വി.അബ്ദുല്ലക്കുട്ടി, എം.വി കുഞ്ഞിപ്പ, കെ. അബ്ദു റഹ്മാൻ കല്ലിങ്ങൽ, മൊയ്തുണ്ണി ടി വി, മുഹമ്മദ് എം, മൊയ്തുണ്ണിക്കുട്ടി, റാശിദ് കാമിൽ സഖാഫി, റഫീഖ് സഅദി, മജീദ് അൻവരി, ഫഖ്റുദ്ധീൻ എന്നിവർ പ്രസംഗിച്ചു.