തവനൂർ കെ.എം.ജി.യു.പി സ്കുളിൻ്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനം എം.എൽ.എ. ഡോ.കെ .ടി.ജലീൽ ഉദ്ഘാടനം ചെയ്യുന്നു
തവനൂർ | കെ എം ജി യു പി സ്കുളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം ഡോ.കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പാപ്പിനിക്കാവ് മൈതാനിയിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ അദ്ധ്യക്ഷത വഹിച്ചു. സുവർണ്ണ ജൂബിലി പ്രഖ്യാപനം പത്തായത്ത് വൈസ് പ്രസിഡണ്ട് ടി വി .ശിവദാസ് നടത്തി. സിനിമാ താരം നിർമ്മൽ പാലാഴി മുഖ്യാതിഥിയായി. കവിയും എഴുത്തുകാരനുമായ റഫീഖ് അഹമ്മദ് മുഖ്യ പ്രഭാക്ഷണം നടത്തി.മുൻ ഡി.ഡി.ഇ കെ.പി രമേഷ് കുമാർ, പ്രഥാനാദ്ധ്യാപിക എസ്.ബിന്ദു, കെ.ലിഷ, എ.പി വിമൽ,കെ ഷീജ, റോബിൻ ആൻ്റണി, കെ.ഉണ്ണികൃഷ്ണൻ, പി.വി ഹൈദരലി, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ഷോർട്ട് ഫിലിം റിലീസ് നടന്നു.സംവിധായകൻ ഷിബു മൂത്താട്ട്, രതീഷ് കല്യാൺ, മാസ്റ്റർ മൽഹാർ എന്നിവരെ ആദരിച്ചു.വിദാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടി അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി.കാലിക്കറ്റ് കോമഡി കമ്പനിയുടെ ആനന്ദ രാവ് ” പരിപാടിയും നടന്നു. പാട്ട് വണ്ടി, കുട്ടികളുടെ സഹവാസ കാമ്പ്, കേശദാന കാമ്പ്, മെഹന്തി മത്സരം, മെഡിക്കൽ കാമ്പ് തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്കാണ് തുടക്കമിട്ടത്.