Local newsTHAVANUR

തവനൂർ കെഎംജിവിഎച്ച്എസ് സ്കൂളിൽ ഒരുകോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം

എടപ്പാൾ: തവനൂർ കെഎംജിവിഎച്ച്എസ് സ്കൂളിലെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി ജില്ലാ പഞ്ചായത്തിൻ്റെ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി. പൈതൃക കെട്ടിടത്തിൻ്റെ നവീകരണം, സ്കൂൾ കവാടം ഉൾക്കൊള്ളുന്ന സമുച്ചയം, കിണർ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി അധ്യക്ഷനായി. പ്രധാനാധ്യാപകൻ എ സി പ്രേംരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം
വികെഎം ഷാഫി, തവനൂർ പഞ്ചായത്തംഗം ലിഷ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൂട്ടാക്കിൽ, എസ്എംസി ചെയർമാൻ വി കെ അബൂബക്കർ, എം ടി എ പ്രസിഡൻ്റ് ലിജ ഹരിദാസ്, കെ പി വേണു, കെ ഉണ്ണികൃഷ്ണൻ, കെ രാമകൃഷ്ണൻ, മുഹമ്മദ് റാഫി അയങ്കലം, സുരേഷ് ബാബു, ടി ശശിധരൻ, എം കെ മുസ്തഫ എന്നിവർ സംസാരിച്ചു.പിടിഎ പ്രസിഡൻ്റ് പി വി ശ്രീനിവാസൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ വി ഗോപി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button