VATTAMKULAM

തകർന്ന റോഡിലെ കുഴികളിൽ നിന്ന് വെള്ളം മുക്കിയൊഴിച്ചുകൊണ്ട് കോൺഗ്രസിന്റെ വേറിട്ട സമരം

വട്ടംകുളം :തകർന്ന റോഡിലെ ചതിക്കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായതോടെ കോൺഗ്രസ് കണ്ടെത്തിയ സമരം വേറിട്ടതായി.വട്ടംകുളം
ചേകന്നൂർ റോഡിലെ കുഴികളിൽ നിന്ന് വെള്ളം കോരി വാർത്തുകൊണ്ടാണ് വേറിട്ട സമരത്തിന് ഇറങ്ങിയത്. കെ ടി ജലീൽ “എം.എൽ.എ കണ്ണുതുറക്കൂ” എന്ന ഫ്ലക്സ് ഉയർത്തിയാണ് വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോരിച്ചൊരിയുന്ന മഴയത്ത് സമരത്തിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ. ഭാസ്കരൻ വട്ടംകുളം കുഴികളിലെ വെള്ളം മുക്കിയൊഴിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എൻ .വി അഷറഫ് അധ്യക്ഷനായിരുന്നു.
പി സുബ്രഹ്മണ്യൻ ,മാനൂ തൈക്കാട് ,വി .വി മനോജ്, രഘു പരിയപ്പുറം, കൊട്ടിലിൽ ഷറഫുദ്ദീൻ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button