ജോലി തേടിയിറങ്ങി ട്രിപ്പിൾ ലോക്ക് ഡൗണിൽ കുടുങ്ങിയ വയോധികന് രക്ഷകരായി ചങ്ങരംകുളം പോലീസ്
എടപ്പാൾ: ജോലി തേടി ഇറങ്ങി പാതിവഴിയിൽ കുടുങ്ങിപ്പോയ തൃശ്ശൂർ സ്വദേശിയായ വയോധികനാണ് ചങ്ങരംകുളം പോലീസ് രക്ഷകരായത്. ദിവസങ്ങൾക്കുമുമ്പ് വീട്ടിൽ നിന്നും ജോലിതേടി മംഗലാപുരത്തേക്ക് പുറപ്പെടുകയും അവിടെയെത്തി
ജോലി ലഭിക്കാതെ തിരിച്ച് പോരുകയുമായിരുന്നു.
കുറ്റിപ്പുറത്ത് നിന്ന് കാൽനടയായി
എടപ്പാളിൽ എത്തുകയുമായിരുന്നെന്നും
പോലീസിനോട് പറഞ്ഞു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ അവശനിലയിൽ വൃദ്ധന കണ്ട ട്രാഫിക് ഗാർഡ് അസോസിയേഷൻ ഭാരവാഹി സലീം പൂക്കരത്തറ പോലീസിനുമുന്നിൽ വിവരം ധരിപ്പിച്ചത്. സ്ഥലത്തുണ്ടായിരുന്ന എസ് ഐ ഹരിഹര സൂനു സംഭവം ചോദിച്ചറിയുകയും
വിശക്കുന്നുണ്ടന്നറിയിച്ചതോടെ ഭക്ഷണം എത്തിച്ച് നൽകുകയുമായിരുന്നു.
.ഇയാളിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തൃശ്ശൂരിലേക്കുളള വാഹനത്തിൽ കയറ്റി വിടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു
ലോറിയിൽ കയറ്റി വിടുകയായിരുന്നു. യാത്രാ ചെലവിലേക്കായി കുറച്ച് രൂപയും കയ്യിൽ കൊടുത്തതാണ് പോലീസ് ഇയാളെ യാത്രയാക്കിയത്.