EDAPPAL
ജെസിഐയുടെ 35-ാം ഇൻസ്റ്റാളേഷൻ സെറിമണിനാളെ.
എടപ്പാൾ :എടപ്പാൾജെസിഐയുടെ 35-ാം ഇൻസ്റ്റാളേഷൻ സെറിമണി നാളെ (തിങ്കൾ) വൈകിട്ട് ആറ് മണിക്ക് പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐഎഎസ് മുഖ്യ അതിഥി ആയിരിക്കും.സോൺ പ്രസിഡൻറ് മീരാ മേനോൻ,സോൺ വൈസ് പ്രസിഡൻറ് അബ്ദുൽ റഫീഖ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.എടപ്പാൾ ജെ സി ഐ യുടെ പുതിയ പ്രസിഡൻ്റായി അജ്മൽ ഹസനെയും സെക്രട്ടറി യായി വി പി ഫഹദിനെയുംതെരഞ്ഞെടുത്തിരുന്നു.വാർത്താസമ്മേളനത്തിൽ ജെ സി ഐ പ്രസിഡൻറ് മുഹമ്മദ് ജാബിർ,അജ്മൽ ഹസൻ,വി പി ഫഹദ്,അബ്ദുൽ മജീദ്,പ്രകാശ് പുളിക്ക പറമ്പിൽ എന്നിവർ പങ്കെടുത്തു.