NATIONAL

ജനത്തെ ബുദ്ധിമുട്ടിക്കരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍.

തമിഴ്നാട്ടില്‍ പരിഷ്‌കാരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെ എണ്ണം കുറച്ചിരിക്കുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും

അസൗകര്യവും കണക്കിലെടുത്താണ് പുതിയ തീരുമാനം. വാഹനവ്യൂഹങ്ങത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍ നിന്ന് ആറായി കുറയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി രണ്ട് പൈലറ്റ് വാഹനങ്ങല്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ എന്നിവയാണ് ഇനിമുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടാവുക. കൂടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്ന് എം കെ സ്റ്റാലിന്‍ വിശദമാക്കി. ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്. പൊതുഗതാഗതത്തെ ബാധിക്കാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്തു.വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് സ്റ്റാലിന്‍ പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button