KERALA
അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞ് തിരികെ ജീവിതത്തിലേയ്ക്ക്: അതിജീവിക്കാനായി ജനിച്ച കുഞ്ഞെന്ന് ചികിത്സിച്ച ഡോക്ടര്‍
പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച അനുഭവം കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയുടെ സൂപ്രണ്ട് ഡോക്ടർ പി.കെ.ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ 1.3 കിലോ ആണ് ഭാരമുണ്ടായിരുന്നത്. ഒരു വിവരവും അറിയില്ലായിരുന്നു. പൊലീസ് ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വന്ന ഉടനെ തന്നെ കുട്ടിയെ സ്റ്റബിലൈസ് ചെയ്തു, ഓക്സിജന്‍ നൽകി, അണുബാധയില്ലാതെ നോക്കി. ആദ്യ ദിവസങ്ങളില്‍ തന്നെ കുഞ്ഞ് രക്ഷപ്പെടുമെന്നും ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.