kaladi

“ചേർന്ന് നിൽക്കാം നന്മക്കായ്”ലഹരിക്കുംമതനിരാസത്തിനുമെതിരെ

മുസ്ലിം ലീഗ്
കാലടി പഞ്ചായത്ത് ടേബിൾ ടോക് സംഘടിപ്പിച്ചു.

എടപ്പാൾ: അതീവ ഗുരുതരമായ സമൂഹിക സാഹചര്യത്തിലൂടെയാണ് നമ്മുടെ പുതിയ താമുറ കടന്ന് പോകുന്നത് മുകാലങ്ങളിലൊന്നും കേട്ടു കേൾവിയില്ലാത്ത രാസ ലഹരിയുടെ ഉപയോഗം ആൺ പെൺ വ്യത്യാസമില്ലാതെ പ്രൈമറി സ്കൂളുകളിൽ പോലും വ്യാപിച്ചു കൊണ്ടിരിക്കുകയും തുടർന്ന് കുടുംബങ്ങളിലേക്ക് ദാരുണമായ കൊലപാതകങ്ങളും ഒരുഭാഗത്ത് , മത നിരാസം പടുത്തുയർത്തുവാനും മത നിഷേധികളെ സൃഷ്ടിക്കുവാനുമുള്ള ആസൂത്രിത നീളങ്ങളിൽപെട്ട് താളം തെറ്റിയ തലമുറ മറുഭാഗത്തും
ഈ അപചയത്തിന്റെ ദുരന്ത മുഖത്ത് നിന്നും വരും തലമുറയെ രക്ഷിച്ചെടുക്കുന്നതിന് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് നമ്മുടെ മക്കളെ നന്മയുടെ തുരുത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള ഒരു പരിശ്രമം എന്നുള്ള നിലക്കാണ് കാലടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്തിലെ വിവിധ സംഘടന നേതാക്കളെയും മഹല്ല് ഭാരവാഹികളെയും ഒരുമിച്ചിരുത്തി ടേബിൾ ടോക് പരിപാടിയും ഇഫ്താർ സംഗമവും സങ്കടിപ്പിച്ചു.

ടേബിൾ ടോക്ക് മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരാലി സാഹിബ് ഉത്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെപി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു,പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നൗഫൽ സി തണ്ടിലം സ്വാഗതം പറഞ്ഞ പരിപാടിയുടെ ചർച്ച ക്രോഡീകരിച്ച് Nk അബ്ദുൽ റഷീദ് സംസാരിച്ചു മുസ്ലീം ലീഗ് നേതാക്കളായ പിടിഎംഎ മജീദ്,TA കാദർ,വിവി മുഹമ്മദ് കുട്ടി ഹാജി എംവി കുഞ്ഞപ്പനു,എംവി ഇസ്മയിൽ മുസ്ലിയാർ,പി മൊയ്തുണ്ണി,റഫീക്ക് ടിഎ,അസ്ലാം തിരുത്തി ,യൂനസ് പാറപ്പുറം ,കെവി ഷാഫി,ഗഫൂർ കണ്ടനകം,കെ ഷാനവാസ്,ഹുസൈൻ നരിപ്പറമ്പ് ,എന്നിവരും
വിവിധ മതസംഘടനകളെ പ്രതിന്ദീകരിച്ച് കൊണ്ട് Dr ഹാരിസ് ഹുദവി ,സൈഫുദ്ദീൻ സഖാഫി,ലത്തീഫ് പാറപ്പുറം,അബ്ദുൽ ഹക്കീം ഹുദവി,അബ്ദുൽ മജീദ് സുഹൈരി എന്നിവരും പഞ്ചായത്തിലെ മുഴുവൻ മഹല്ല് പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button